തൃശൂര്‍: ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് സര്‍ക്കാര്‍ അഭിഭാഷകന്‍ മോശമായി പെരുമാറി. തൃശൂരിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് വാഹനം തടഞ്ഞാല്‍ വിവരം അറിയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉദ്യോഗസ്ഥനോട് തട്ടിക്കേറുകയും ചെയ്തത്. എന്നാല്‍ പോലീസ് തന്നെ ഇയാള്‍ക്കെതിരായ പരാതി പിന്നീട് മുക്കുകയും ചെയ്തു.
അതേ സമയം ഗതാഗത നിയമലംഘനം നടത്തിയിട്ടില്ലെന്നും അനാവശ്യമായി വാഹനം തടഞ്ഞത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഹൈ റോഡില്‍ വെച്ചാണ് സംഭവം. റോഡിന്റെ വശങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള വെള്ള വരയ്ക്കപ്പുറം കാര്‍ നിര്‍ത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നേരെ പയസ് തട്ടിക്കേറിയത്. പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിച്ച് പോകുകയും ചെയ്തു.
ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന്‍, ട്രാഫിക്ക് എസ്.ഐ.ക്ക് നല്‍കിയ പരാതി പോലീസിന് കൈമാറിയെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
വീഡിയോ കാണാം
കടപ്പാട് : മനോരമ ന്യൂസ്
Post Your Comments