International

ദേഷ്യമടക്കാന്‍ അമ്മ മകളെക്കൊണ്ട് ഗോള്‍ഡന്‍ മല്‍സ്യങ്ങളെ തീറ്റിച്ചു

ടോക്കിയോ: ദേഷ്യം തലയ്ക്കുപിടിച്ചപ്പോള്‍ അമ്മ ഫിഷ് ടാങ്കിലെ ഗോള്‍ഡന്‍ മല്‍സ്യങ്ങളെ കൊന്ന് മകളെക്കൊണ്ട് തീറ്റിച്ചു. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. മകളുമായി വഴക്കിട്ട യൂക്കോ ഒഗാട്ടയാണ് മകളെ മല്‍സ്യം തീറ്റിച്ചത്.

വീട്ടിലെ ഫിഷ് ടാങ്കില്‍ വളര്‍ത്തിയിരുന്ന ഗോള്‍ഡന്‍ മല്‍സ്യങ്ങളെ ടാങ്കില്‍ ഡിറ്റര്‍ജന്റ് കലക്കി കൊന്ന ശേഷം അവ കഴിക്കാന്‍ മകളെ നിര്‍ബന്ധിക്കുകയായിരുന്നു. മുപ്പതോളം മല്‍സ്യങ്ങളെയാണ് പെണ്‍കുട്ടിക്ക് പച്ചയ്ക്ക് കഴിക്കേണ്ടി വന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. യൂക്കോ മകളെ നിരന്തരം ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാനില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ വര്‍ഷം മാത്രം ജപ്പാനിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററില്‍ 89,000 ത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Post Your Comments


Back to top button