അബുദാബി: എത്തിഹാദ് എയര്‍വേയ്‌സിന് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 63 ശതമാനം യാത്രക്കാരുടെ വര്‍ധനവാണ് ഏറ്റവും പുതുതായി വന്ന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും 33 ലക്ഷം പേരാണ് യാത്ര ചെയ്തത്.
20 ലക്ഷം യാത്രക്കാരുടെ വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള നേരിട്ടുള്ള വിദേശനിക്ഷേപ നിയമപ്രകാരം എയര്‍ലൈന്‍രംഗത്ത് ആദ്യമായി നിക്ഷേപം നടത്തിയത് എത്തിഹാദ് ആയിരുന്നു. 2013-ല്‍ ജെറ്റ് എയര്‍വേയ്‌സില്‍ 750 ദശലക്ഷം ഡോളറിന് 24 ശതമാനം ഓഹരി പങ്കാളിത്തം എത്തിഹാദ് നേടിയിരുന്നു. ഇന്ത്യയിലെ 11 നഗരങ്ങളിലേക്കായി ആഴ്ചയില്‍ 175 സര്‍വ്വീസുകളാണ് എത്തിഹാദ് നടത്തുന്നത്.
എത്തിഹാദും ജെറ്റും ചേര്‍ന്ന് ആഴ്ചയില്‍ 15 നഗരങ്ങളിലേക്ക് 250-ലേറെ സര്‍വ്വീസുകളാണ് നടത്തുന്നത്. കൂടാതെ 1.20 ലക്ഷം ടണ്‍ കാര്‍ഗോയും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്.
Post Your Comments