മുംബൈ: ബോളിവുഡ് നടന്‍ അമിര്‍ഖാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ വരള്‍ച്ചാ ദുരിതങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകും. ‘ജല്‍യുക്ത് ഷിവര്‍ അഭിയാന്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 25,000 ഗ്രാമങ്ങളെ അഞ്ച് വര്‍ഷത്തിനകം വരള്‍ച്ചാവിമുക്തമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഗ്രാമങ്ങളിലെ ജലസേചന സൗകര്യങ്ങള്‍ വികസിപ്പിക്കുക വഴിയാണ് പദ്ധതി നടപ്പാക്കുക. ഓരോ വര്‍ഷവും 5000 ഗ്രാമങ്ങളെ വരള്‍ച്ചാവിമുക്തമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. രാജ്യത്ത് കാര്‍ഷികമേഖല ഏറ്റവുമധികം വരള്‍ച്ചാദുരിതം നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.
കേന്ദ്രസര്‍ക്കാറിനെതിരായ അസഹിഷ്ണുതാ പരാമര്‍ശത്തിന് പിന്നാലെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് അമിറിനെ നീക്കം ചെയ്തിരുന്നു. പകരം പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചന്‍ എന്നിവരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ബി.ജെ.പി തന്നെ നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാറാണ് അമിറിനെ തന്നെ ‘ജല്‍യുക്ത് ഷിയര്‍ അഭിയാന്‍’ ബ്രാന്‍ഡ് അംബാസാഡറായി കൊണ്ടുവരുന്നത്.
Post Your Comments