KeralaNews

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

തിരുവനന്തപുരം : സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.രണ്ടു തവണ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ് ഇദ്ദേഹം.

നിലവില്‍ കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ്. സ്‌ത്രൈണം, വടക്കു നിന്നൊരു കുടുംബ വൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.

shortlink

Post Your Comments


Back to top button