KeralaNews

രാഹുലിനെ പരിഹസിച്ച് വി.എസ് : സിപിഎമ്മിന്റെ മദ്യനയം അറിയാന്‍ വിമാനം വാടകയ്‌ക്കെടുത്ത് വരേണ്ടിയിരുന്നില്ല

തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടി മാറ്റാനും സിപിഎമ്മിന്റെ മദ്യനയം എന്തെന്ന് ചോദിക്കാനും വിമാനം വാടകയ്‌ക്കെടുത്ത് രാഹുല്‍ ഗാന്ധി ഡെല്‍ഹിയില്‍ നിന്ന് വരേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സിപിഎമ്മിന്റെ മദ്യനയം അറിയാന്‍ കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ചാല്‍ പോരായിരുന്നില്ലേയെന്നും വി.എസ്.ചോദിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ പേര് തന്നെ ഇറക്കുമതി ചരക്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വരുമാനം കാണിക്കേണ്ടത് കൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസ് പ്രസിഡന്റ് സ്ഥാനത്ത്‌നിന്നും ഒഴിഞ്ഞത്. മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ സൂത്രധാരന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്. തട്ടിയെടുത്ത പണം വിദേശത്ത് സൂക്ഷിച്ചതായും സൂചനയുണ്ടെന്നും വി.എസ് ആരോപിച്ചു

shortlink

Post Your Comments


Back to top button