അബുദാബി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന നാല് പേരെ യു.എ.ഇ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. 18 നും 29 നും ഇടയില്‍ പ്രായമുള്ള നാല് എമിറാത്തി യുവാക്കളെയാണ് ശിക്ഷിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെഡറല്‍ സുപ്രീംകോടതി ജഡ്ജ് മുഹമ്മദ് അല്‍ ജറാഹ് അല്‍ തുനൈജിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. തീവ്രവാദകേസുകളില്‍പ്പെട്ട മറ്റു ആറു പേര്‍ക്കുള്ള ശിക്ഷയും അല്‍ തുനൈജി പ്രഖ്യാപിച്ചു. കുറ്റവാളികളുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ കൂടാതെ മൂന്ന് പേര്‍ക്ക് 10 വര്‍ഷം വീതം തടവും രണ്ട് പേര്‍ക്ക് 5 വര്‍ഷം വീതം തടവും ഒരാള്‍ക്ക് 3 വര്‍ഷം തടവും വിധിച്ചു. ഒരാളെ കോടതി വെറുതെ വിട്ടു. ഇവര്‍ മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
പ്രതികള്‍ ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് കടന്നവരാണ്. പൊതുസ്ഥലത്ത് ഭീകര സംഘടനയായ ഐ.എസിനെ പ്രമോട്ട് ചെയ്യുക, സംഘടനയുടെ ആശയപ്രചാരണത്തിനായി വെബ്‌സൈറ്റ് നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments