മുംബൈ: ടാറ്റ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഇന്ത്യന്‍ റോബോട്ട് രണ്ട് മാസത്തിനുള്ളില്‍ പുറത്തിറങ്ങും. ടാറ്ര ബ്രാബൊ എന്നാണ് റോബോട്ടിന്റെ പേര്. മുംബൈയില്‍ നടക്കുന്ന മേക്ക് ഇന്‍ വീക്കിലാണിത് അവതരിപ്പിക്കപ്പെട്ടത്.
ആറ് എഞ്ചിനീയര്‍മാരാണ് പത്ത് കോടി രൂപ മുതല്‍ മുടക്കുള്ള റോബോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പൂര്‍ണ്ണമായും ഇന്ത്യയിലെ ടാറ്റാ സാങ്കേതികശാലകളിലാണ് റോബോട്ടിന്റെ രൂപരേഖ തയ്യാറാക്കലും നിര്‍മ്മാണവും നടന്നതും. ഭീമന്‍ കമ്പനികള്‍ക്ക് പകരം ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കു വേണ്ടിയായിരിക്കും ഈ റോബോട്ടിന്റെ ഉത്പാദനം. ഒരു വര്‍ഷം ഇന്ത്യയില്‍ ആയിരത്തോളം റോബോട്ടുകളുടെ ആവശ്യമുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റോബോട്ടിക്‌സിന്റെ കണക്ക് . ഇത് വരും വര്‍ഷങ്ങളില്‍ അയ്യായിരമായി ഉയര്‍ന്നേക്കാം എന്നും വിലയിരുത്തലുകളുണ്ട്.
പാനാസോണിക് , യൂണിവേഴ്‌സല്‍ തുടങ്ങിയ കമ്പനികളും ഈ മേഖലയിലുണ്ടെങ്കിലും പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതിന്റെ സാമ്പത്തികപരമായ മുന്‍ തൂക്കം ടാറ്റയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് റോബോട്ടിക്‌സ് മേഖലയില്‍ കമ്പനിയുടെ സ്വാധീനം ഉറപ്പിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.
Post Your Comments