ന്യൂഡല്‍ഹി: ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ അദ്ദേഹത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. തിങ്കളാഴ്ച വൈകീട്ട് ക്യാമ്പസിലെത്തിയ പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ഇന്ത്യയിലെ പൗരന്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യം തടയാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശാന്ത് ഭൂഷനോടൊപ്പം ആം ആദ്മി പാര്‍ട്ടി നേതാവായ യോഗേന്ദ്ര യാദവും ജെ.എന്‍.യുവിലെത്തിയിരുന്നു. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും, ഇതു തന്നെയാണ് അസഹിഷ്ണുത എന്നും യോഗേന്ദ്ര യാദവ് ആരോപിച്ചു.
Post Your Comments