കൊല്ലം; സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ബി. സുധീഷിന്റെ ഭൗതിക ശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ കൊല്ലം മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു.
പുലര്‍ച്ചെ പന്ത്രണ്ട് നാല്‍പ്പത്തിയഞ്ചിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. സുധീഷ് പഠിച്ച മണ്റോത്തുരത്ത് ഗവ. എല്‍പി സ്കൂളില്‍ രാവിലെ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ചു. വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറയില്‍ ബ്രഹ്മപുത്രന്റെയും പുഷ്പവല്ലിയുടെയും മകനാണ് സുധീഷ്.
സഹോദരന് ലാന്‍സ് നായിക് ബി.സുരേഷും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
ആയിരക്കണക്കിന് ആളുകളാണ് സുധീഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
Post Your Comments