India

ഇന്ത്യയില്‍ ഓഫീസ് പ്രണയങ്ങള്‍ കൂടുന്നതായി പഠനം

ഇന്ത്യയില്‍ ഓഫീസ് പ്രണയങ്ങള്‍ കൂടുന്നതായി പഠനം. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 42.4 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ സഹപ്രവര്‍ത്തകരോട് പ്രണയം തോന്നിയിരുന്നതായി വെളിപ്പെടുത്തി. ജോലി സമയവും പ്രണയത്തിന് കാരണമാകുന്നുണ്ട്. ദിവസത്തിന്റെ ഒരു നല്ലഭാഗവും ഒരേ ഇടത്ത് ചെലവഴിക്കുന്നത് പ്രണയം ഉണ്ടാകാനുള്ള സാഹചര്യം ഉള്ളതായും പലരും പ്രതികരിക്കുന്നു.

ഏകദേശം 56,000 പേരായിരുന്നു വോട്ടെടുപ്പില്‍ പ്രതികരിച്ചത്. ഓഫീസ് പ്രണയവുമായി ബന്ധപ്പെട്ട എട്ട് ചോദ്യങ്ങളാണ് നല്‍കിയിരുന്നത്. പ്രതികരിച്ചവരില്‍ 60 ശതമാനവും ജോലി സ്ഥലത്തെ പ്രണയങ്ങളില്‍ ഒരിക്കലും പശ്ചാത്താപം തോന്നിയിട്ടില്ലെന്നും വ്യക്തമാക്കി.

ഓഫീസ് പ്രണയം വ്യാപകമാകുകയാണെങ്കിലും 12 ശതമാനം മാത്രമാണ് ബോസിനെയും സൂപ്പര്‍വൈസറിനെയും പ്രണയിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരെ പ്രണയിച്ച് വിവാഹം ചെയ്തവര്‍ വെറും 9.2 ശതമാനം മാത്രമാണ്. വെറുതേ സമയം കളയാനും ജോലിഭാരം ലഘുകരിക്കാനുമാണ് പ്രണയത്തെ കൂട്ടുപിടിക്കുന്നതെന്നാണ് 26 ശതമാനവും പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button