ബംഗലൂരു:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും നേട്ടം . ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ എന്‍ ഡി എ നേടിയപ്പോള്‍ കോണ്‍ഗ്രസ് രണ്ടും സിപിഎം ,എസ് പി , ടി ആര്‍.എസ് എന്നിവ ഓരോ സീറ്റും നേടി
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ ബിജെപി വിജയിച്ചു മഹാരാഷ്ട്രയില്‍ പാല്‍ഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ബിഹാറിലെ ഹര്‍ലകി സീറ്റില്‍ ബിജെപി സഖ്യകക്ഷിയായ ആര്‍.എല്‍.എസ്.പിയുടെ സുധാംശു ശേഖര്‍ വിജയിച്ചപ്പോള്‍ മദ്ധ്യപ്രദേശിലെ മെയ്ഹാര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി നാരായണ്‍ ത്രിപാഠിയാണ് വിജയിച്ചു.
പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി രവീന്ദര്‍ സിംഗ് അറുപത്തയ്യായിരത്തിനു മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
യുപിയിലെ മുസഫര്‍ നഗറില്‍ ബിജെപി ഉജ്ജ്വല വിജയം നേടിയപ്പോള്‍ ദിയോബന്ധില്‍ കോണ്‍ഗ്രസ് വിജയിച്ചു .
മൊത്തം 12 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 8 സീറ്റിലും ബിജെപി വിജയിച്ചു, മുസഫര്‍ നഗറില്‍ 6000 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ജയം.
Post Your Comments