ലണ്ടന്‍: കത്തോലിക്കാസഭ വിശുദ്ധനും, ലോകം മുഴുവന്‍ ആദരിക്കുന്നതുമായ ജോണ്‍ പോള്‍ രണ്ടാമനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവിട്ട ബി.ബി.സിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. വാര്‍ത്ത പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബി.ബി.സി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ലക്ഷക്കണക്കിന് ട്വീറ്റുകളാണ് വന്നത്. ബി.ബി.സി സഭയെ അപമാനിക്കാന്‍ മന:പൂര്‍വം നടത്തിയ പ്രകോപനമാണ് കത്ത് വിവാദം എന്ന് വത്തിക്കാന്‍ അധികൃതര്‍ വിലയിരുത്തുന്നു.
ജോണ്‍ പോള്‍ രണ്ടാമന് കാമുകി ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി ബി.ബി.സി ചില കത്തുകള്‍ പുറത്തുവിട്ടിരുന്നു. പോളിഷ് നാഷണല്‍ ലൈബ്രറിയില്‍ അധികമാരും കാണാതിരുന്ന കത്തുകള്‍ ബി.ബി.സിയാണ് പുറത്തു കൊണ്ടുവന്നത്. ചാനലിന്റെ പനോരമ പ്രോഗ്രാമില്‍ പോപ്പിനെ സ്‌നേഹിച്ച സ്ത്രീയുടെ ചരിത്രവും വാക്കുകളും കത്തുകളും ഉള്‍പ്പെടുന്നു.
ബി.ബി.സി ബ്രിട്ടനിലെ ആഗ്ലിക്കന്‍ സഭയ്ക്കായി വത്തിക്കാനെ താറടിക്കുകയാണെന്നും യൂറോപ്പില്‍ വിമര്‍ശനമുയര്‍ന്നു. ജോണ്‍ പോല്‍ രണ്ടാമന്‍ പലര്‍ക്കും കത്തുകള്‍ അയച്ചിരിക്കാം. എന്നാല്‍ ഇതിലെ ചിലതുമാത്രം പെറുക്കിയെടുക്കുകയും കാമുകി എന്ന പദം ഉപയോഗിക്കുകയും ചെയ്തത് ഗൂഢാലോചനയാണെന്നും സഭാ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കം ബി.ബി.സി നടത്തിയതായി കാട്ടി ബ്രസലില്‍ വിശ്വാസികള്‍ തെരുവിലിറങ്ങി. വത്തിക്കാനിലും ബി.ബി.സിക്കെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചു.
Post Your Comments