ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയുടെ വാര്‍ഷിക ദിനത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന ഇന്ത്യാ വിരുദ്ധ പ്രകടനത്തില്‍ ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കുറ്റക്കാരനെന്ന്‍ അന്വേഷണം നടത്തിയ ജെ.എന്‍.യു.ഉന്നതാധികാര സമിതി കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരി 9 നാണ് സംഭവം. അഫ്‌സല്‍ ഗുരുവിനെ പുകഴ്ത്തുന്ന മുദ്രാവാക്യം വിളികളുമായി നീങ്ങിയ സംഘം ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിത്തുടങ്ങിയതോടെ ഒരു സംഘം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.
അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് ജുഡീഷ്യല്‍ കില്ലിംഗ് ആണെന്ന് ആരോപിച്ച് ക്യാമ്പസില്‍ ഉടനീളം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. കശ്മീരിന്റെ സ്വാതന്ത്ര്യത്തെയും തങ്ങള്‍ അനുകൂലിക്കുന്നതായി പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു. വൈകിട്ട് നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്ന ആഹ്വാനവും പോസ്റ്ററുകളില്‍ ഉണ്ടായിരുന്നു.
Post Your Comments