India

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖല ഏതെന്നറിയാമോ ?

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് മേഖല ഏതെന്നറിയാം, ഐടി മേഖലയിലാണ് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖലയെന്നാണ് പുതിയ പഠന പ്രകാരമുള്ള കണ്ടെത്തല്‍. ഐടി മേഖലയില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് 346 രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്.

മോണ്‍സ്റ്റര്‍ സാലറി ഇന്‍ഡെക്‌സ് നടത്തിയ പഠനത്തിലാണ് ഈ കണക്ക് പുറത്തു വന്നത്. ഐടി മേഖലയിലെ ഏറ്റവും ചെറിയ കമ്പനികള്‍ പോലും മണിക്കൂറില്‍ 200 രൂപയോളം ശമ്പളം നല്‍കുന്നുണ്ട്. ബോണസുകള്‍ പോലുള്ള ശമ്പളേതര വരുമാനങ്ങള്‍ കൂട്ടാതെയാണ് ഇത് എന്നത് ശ്രദ്ധേയമാണ്.

ശമ്പളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് മേഖലയാണ്. 300.23 രൂപയാണ് ബാങ്കിംഗ് മേഖലയിലെ പ്രതിമണിക്കൂര്‍ ശമ്പളം. അതേസമയം വിദേശ രാജ്യങ്ങളള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനികള്‍ ജീവനക്കാര്‍ക്ക് മികച്ച ശമ്പളം നല്‍കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button