NewsInternational

നാണം മറച്ചു: ‘ഫെയ്‌സ്ബുക്ക് ആപ്പിലായി ‘

മുലയൂട്ടുന്ന ചിത്രങ്ങളില്‍ നഗ്നതയുണ്ടെന്ന് പറഞ്ഞ് അവയ്ക്ക് ‘സെന്‍സര്‍’ ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പിന്നെയും പുലിവാല് പിടിച്ചു. ഒരു പെയിന്റിംഗിന്റെ പേരിലാണ് ഫെയ്‌സ്ബുക്ക് ഇത്തവണ ‘ആപ്പിലായത്’. ഫ്രഞ്ച് അധ്യാപകനായ ഫ്രെഡറിക് ഡുറാന്‍ഡ് ബെയ്‌സസ് ആണ് ലോകപ്രശസ്ത പെയിന്റിംഗായ ‘ ദി ഒറിജിന്‍ ഓഫ് ദി വേള്‍ഡിന്റെ’ പേരില്‍ ഫെയ്‌സ്ബുക്കിനെ കോടതി കയറ്റിയത്. ഫ്രെഡറിക്കിന് അനുകൂല വിധി പറഞ്ഞ് കോടതി ഫെയ്‌സ്ബുക്കിന് എട്ടിന്റെ പണിയും കൊടുത്തു.

അഞ്ച് വര്‍ഷം മുന്‍പാണ് ഗുസ്താവ് കോബെയുടെ ‘ ഒറിജിന്‍ ഓഫ് ദി വേള്‍ഡ് ‘ എന്ന പ്രശസ്ത ചിത്രം അപ്പ്‌ലോഡ് ചെയ്തതിന് ഫ്രെഡറിക്കിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഒരു വനിതയുടെ യോനി ഭാഗം പരസ്യമാക്കിയിട്ടുള്ള ചിത്രമായിരുന്നു് അത്. യൂസര്‍മാരില്‍ ചിലര്‍ക്കെങ്കിലും അവരുടെ സാസ്‌ക്കാരിക പശ്ചാത്തലവും പ്രായവും പരിഗണിച്ച് ഈ ചിത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ ഒഴിവാക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെന്‍ഷന് കാരണമായി പറഞ്ഞത്. എന്നാല്‍ ഇത് തനിക്ക് മാനഹാനിയുണ്ടാക്കി എന്നാരോപിച്ച് ഫെയ്‌സ്ബുക്കിനെതിരെ 22,500 ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫ്രെഡറിക് ഫയല്‍ ചെയ്യുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം പാരിസ് ഹൈക്കോടതി ഈ 57കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കമ്പനി ആസ്ഥാനം സ്ഥിതിചെയ്യുന്നത് അനുസരിച്ച് കാലിഫോര്‍ണിയ നിയമപ്രകാരം മാത്രമേ തങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാകൂ എന്നായിരുന്നു ഫെയ്‌സ്ബുക്കിന്റെ വാദം. എന്നാല്‍ ഇക്കാര്യം കാണിച്ച് കമ്പനി അപ്പീലും നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം പാരിസ് ഹൈക്കോടതി ഈ അപ്പീല്‍ തള്ളി. മാത്രമല്ല ഫ്രഞ്ച് നിയമപ്രകാരം ഫെയ്‌സ്ബുക്കിന് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കി.

നിയമ പോരാട്ടങ്ങളില്‍ ഫെയ്‌സ് ബുക്കിനേറ്റ കനത്ത തിരിട്ടച്ചടികളിലൊന്നായാണ് ടെക്ക് ലോകം ഈ വിധിയെ കാണുന്നത്. ഫെയ്‌സ് ബുക്കിന് മാത്രമല്ല മറ്റ് ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ക്കും ഇത് തിരിച്ചടിയാകും.

1866 ല്‍ വരച്ച കാലം മുതല്‍ക്ക് തന്നെ വിവാദത്തില്‍പ്പെട്ടതായിരുന്നു ‘ ദി ഒറിജിന്‍ ഓഫ് ദി വേള്‍ഡ്’ എന്ന പെയിന്റിംഗ്. 1995 ല്‍ പാരിസിലെ ഒരു മ്യൂസിയം ഈ പെയിന്റിംഗ് ഏറ്റെടുത്തതോടെ പൊതുജനങ്ങള്‍ക്ക് മുന്നിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാകട്ടെ പെയിന്റിംഗിലെ അതേ പൊസിഷനില്‍ മ്യൂസിയത്തില്‍ ചിത്രത്തിന് മുന്നിലിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button