International

15 ദശലക്ഷം വര്‍ഷം പഴക്കമുള്ള പൂക്കളുടെ ഫോസിലുകള്‍ കണ്ടെത്തി

അമേരിക്ക: പതിനഞ്ച് ദശലക്ഷം വര്‍ഷം പഴക്കമുള്ള പൂക്കളുടെ ഫോസില്‍ കണ്ടെത്തിയതായി ജീവശാസ്ത്രജ്ഞര്‍. ശാസ്ത്രപ്രസിദ്ധീകരണമായ നാച്വര്‍ പ്ലാന്റ്‌സില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. സ്ട്രിനോക്‌സ് ഇലക്ട്രിക് എന്നാണ് ഈ സസ്യയിനത്തിന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ ഗുഹകളില്‍ നിന്നാണ് ഷഡ്പദങ്ങളുടെ ഫോസിലുകള്‍ക്കൊപ്പം പൂക്കള്‍ കണ്ടെത്തിയത്. മഞ്ഞകുന്തിരിക്കത്തില്‍ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. 1980 കളില്‍ കണ്ടെത്തിയ ഈ ഫോസില്‍ സമൂഹത്തെക്കുറിച്ചുള്ള പഠനത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇവയില്‍ ഉള്‍പ്പെട്ടിരുന്ന പൂക്കളുടെ ഫോസില്‍ കണ്ടെത്തിയിരുന്നില്ല. ആസ്റ്ററൈസ്ഡ് വിഭാഗത്തിലുള്‍പ്പെടുന്ന സസ്യത്തിന്റെ പൂവാണ് കണ്ടെത്തിയിരിക്കുന്നത്.

തക്കാളി, ഉരുളക്കിഴങ്ങ്, പുകയില, കാപ്പി തുടങ്ങി 80,000 ഇനങ്ങളുടെ വംശപരമ്പരയിലെ പൂര്‍വ്വഗാമിയാണ് ഈ പുഷ്പം. മുന്‍കാല ആവാസ വ്യവസ്ഥകളെക്കുറിച്ചും പരിസ്ഥിതി വിജ്ഞാനത്തെക്കുറിച്ചും ഒരു ധാരണയുണ്ടാക്കാന്‍ ഈ ഫോസിലുകളുടെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button