നാഗ്പൂര്‍: കാമുകിമാര്‍ക്കൊപ്പം അടിച്ചു പൊളിക്കാന്‍ മോഷണം തൊഴിലാക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. 29കാരനായ ഓംപ്രകാശ് രംഗനാഥാണ് പോലീസ് പിടിയിലായത്. മോഷണ മുതല്‍ കൊണ്ട് ആര്‍ഭാട ജീവിതം ശീലമാക്കിയ ഇയാള്‍ക്ക് ഏഴ് കാമുകിമാരുണ്ട്. ഇവര്‍ക്കും ആര്‍ഭാടത്തിനുള്ള മുതല്‍ ഉണ്ടാക്കുന്നത് ഓംപ്രകാശ് തന്നെയാണ് . കാമുകിമാരുടെ സന്തോഷത്തിനു വേണ്ടിയാണ് താന്‍ മോഷ്ടിക്കുന്നതെന്നാണ് ഓംപ്രകാശ് പറയുന്നത്.
മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയത്ത് ഇയാളില്‍ നിന്ന് 17 മൊബൈല്‍ ഫോണുകളും 4.5 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മധ്യപ്രദേശ് വാര്‍ദ, ഛത്തീസ്ഗഡ്, ഭുസാവല്‍, പൂനെ എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തത്.
Post Your Comments