KeralaNews

ബി.ജെ.പിയുടെ മുന്നണിയില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ല : വെള്ളാപ്പള്ളി

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നണിയില്‍ ബി.ഡി.ജെ.എസ് മത്സരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താനോ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയോ മത്സര രംഗത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി നീക്കുപോക്കു മാത്രമേ ഉണ്ടാകൂ. ജയസാധ്യതയുള്ള 20 ഓളം മണ്ഡലങ്ങളില്‍ മാത്രമേ ബി.ഡി.ജെ.എസ് മത്സരിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ല.

എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതില്‍ അസഹിഷ്ണുത കാണിക്കുന്നവരുണ്ട്. മഞ്ഞക്കൊടി പിടിക്കുന്നവര്‍ മാത്രമല്ല ബി.ഡി.ജെ.എസില്‍ പ്രവര്‍ത്തിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button