Kerala

ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കണ്ണൂര്‍ : പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്‍ദനന്‍, മാതാവ് സുലോചന, ജ്യേഷ്ഠന്‍ ജയേഷ് എന്നിവര്‍ക്കും വെട്ടേറ്റു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ 10 അംഗ സംഘം വീട്ടില്‍കയറി വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ സുജിത്തിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് നിഗമനം. സംഘര്‍ഷം കണക്കിലെടുത്ത് അരോളിയിലും പരിസരത്തും കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തി.

shortlink

Post Your Comments


Back to top button