ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡില്‍ ഘോഷയാത്രയിലേക്ക് വാഹനം പാഞ്ഞുകയറി പത്തുപേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡ് ഗിരിദി ജില്ലയിലെ ഗ്രാന്‍ഡ് ട്രങ്ക് റോഡില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.
സരസ്വതി ദേവിയുടെ വിഗ്രഹവും വഹിച്ച് നിമജ്ജന ചടങ്ങിനായി ഘോഷയാത്രയായി നീങ്ങുകയായിരുന്ന ഘോഷയാത്രയുടെ ഇടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ട്രെയ്‌ലര്‍ ട്രക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഉമ ശങ്കര്‍ സിങ് പറഞ്ഞു.
സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് അനുശോചനം അറിയിച്ചു. സഹായപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments