ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആം ആദ്മി സേനയുടെ ഭീഷണി. ജെ.എന്‍.യു വിഷയത്തിലെ യെച്ചൂരിയുടെ നിലപാടിനെ തുടര്‍ന്നാണ് ഭീഷണി. ഞായര്‍ വൈകീട്ട് എ.കെ.ജി ഭവനിലേക്ക് ഫോണ്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് എ.കെ.ജി ഭവന് അധികൃതര്‍ അറിയിച്ചു.
ഭീഷണിയെ തുടര്‍ന്ന് എ.കെ.ജി ഭവന് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ് തനിക്ക് നേരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നതെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. മതേതര രാഷ്ട്രീയ പാര്‍ട്ടികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണ്. ഈ അക്രമങ്ങളെ ചെറുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു വിഷയത്തില്‍ സി.പി.എം എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് ആം ആദ്മി സേന എ.കെ.ജി ഭവന് ആക്രമിച്ചിരുന്നു.
Post Your Comments