ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് മെച്ചപ്പെട്ട പ്രവര്‍ത്തന സാഹചര്യം ഒരുക്കാനും സുപ്രീംകോടതി നിയമിച്ച പാനല്‍ രംഗത്ത്. ലൈംഗിക തൊഴിലാളികള്‍ പൂര്‍ണ ‘സമ്മതത്തോടെ പങ്കെടുക്കുന്ന’ അവരുടെ തൊഴിലിനെ ക്രിമിനല്‍ നടപടി എന്നാരോപിക്കരുതെന്നും, അവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കരുതെന്നും പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈംഗിക തൊഴിലാളികള്‍ക്കായി 2011ലാണ് സുപ്രീംകോടതി പാനല്‍ രൂപീകരിച്ചത്. ഇന്ത്യയില്‍ വേശ്യാവൃത്തി അനധികൃതമായി ഉണ്ടായതാണെങ്കിലും ഇവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കരുതെന്ന് പാനല്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ലൈംഗിക പ്രവര്‍ത്തി നിയമവിരുദ്ധമല്ലെങ്കിലും വേശ്യാലയം പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ്. അതേസമയം ലൈംഗിക തൊഴിലാളികളെ അസാന്‍മാര്‍ഗിക നടപടി എന്നാരോപിച്ച് അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും, ഇവര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ മരവിപ്പിക്കണമെന്നും പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
അസാന്‍മാര്‍ഗിക പ്രവര്‍ത്തനം തടയുന്നതിനായി 1956 ലെ നിയമമനുസരിച്ച് ലൈംഗിക തൊഴിലാളികള്‍ക്ക് ആറു മാസം ജയില്‍ ശിക്ഷയും 500 രൂപ പിഴയും ശിക്ഷാര്‍ഹമാണ്. ഈ നിയമമാണ് സുപ്രീംകോടതി ഇപ്പോള്‍ പുന:പരിശോധിക്കുന്നത്.
ഇന്ത്യയില്‍ 1.2 ദശലക്ഷം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ദാരിദ്ര്യത്തെ തുടര്‍ന്ന് ഉപജീവനം കണ്ടെത്തുന്നതിനായി ഈ തൊഴില്‍ സ്വീകരിച്ചവരാണ്. ഇവരില്‍ ഈ തൊഴില്‍ വേണ്ടെന്നുവെയ്ക്കുന്നവരെ പുനരധിവസിപ്പിക്കാനും പദ്ധതിയുള്ളതായി പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും ലൈംഗിക തൊഴിലാളികള്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ പൊലീസിന് അവര്‍ക്കെതിരെ നടപടിയെടുക്കാമെന്നും പാനല്‍ പറയുന്നുണ്ട്
Post Your Comments