India

രാജ്യദ്രോഹികളെയും ഭീകരരേയും ആദരിക്കണമെങ്കിൽ രാഹുൽ ഗാന്ധി അവരുടെ പ്രതിമകൾ കോൺഗ്രസ്‌ പാർട്ടി ആസ്ഥാനത്ത് സ്ഥാപിക്കട്ടെയെന്ന് മുഖ് താർ അബ്ബാസ് നഖ്‌വി.

ന്യൂഡൽഹി:രാജ്യദ്രോഹികളെയും ഭീകരരേയും ആദരിക്കണമെങ്കിൽ രാഹുൽ ഗാന്ധി അവരുടെ പ്രതിമകൾ കോൺഗ്രസ്‌ പാർട്ടി ആസ്ഥാനത്ത് സ്ഥാപിക്കട്ടെയെന്ന് ന്യൂനപക്ഷ കാര്യ സഹമന്ത്രി മുഖ് താർ അബ്ബാസ് നഖ്‌വി പറഞ്ഞു.രാഹുൽ കോൺഗ്രസ്‌ പാർട്ടി ഓഫീസിൽ അവരുടെ പ്രതിമകൾ സ്ഥാപിച്ച് അവിടെ പുഷ്പാർച്ചന നടത്തട്ടെ,പക്ഷേ ഈ വിഘടനമനസ്ഥിതി രാജ്യവും ജനതയും അംഗീകരിക്കില്ല,” നഖ്‌വി പറഞ്ഞു.ജവഹർലാൽ നെഹ്രു സർവകലാശാലയിൽ പാക് ഭീകരർക്ക് അനുകൂല മുദ്രാവാക്യം വിളിച്ച വിഷയത്തിൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കിയ രാഹുലിന്റെ നടപടിയോടു പ്രതികരിക്കുകയായിരുന്നു നഖ്‌വി.കാമ്പസ് സന്ദര്‍ശിച്ച രാഹുല്‍ പറഞ്ഞത് സ്ഥാപനത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നവരാണ് യഥാര്‍ത്ഥ ദേശവിരുദ്ധര്‍ എന്നായിരുന്നു.
ദേശ വിരുദ്ധതയെ ഒരു രാജ്യവും പിന്തുണച്ചിട്ടില്ല , അങ്ങനെ കരുതുന്നവർ വിഘടനവാദം ജയിക്കുമെന്ന് കരുതുന്നെങ്കിൽ അത് മൌഡ്യം ആണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button