India

ഗുരുത്വതരംഗങ്ങളുടെ കണ്ടുപിടിത്തത്തിൽ മലയാളി സാന്നിധ്യം

പ്രപഞ്ചത്തേക്കുറിച്ചുള്ള എണ്ണമില്ലാത്ത സമസ്യകളിൽ ചിലതിന് ഉത്തരം നൽകാൻ കഴിയുമെന്ന് കരുതുന്ന ഗ്രാവിറ്റേഷണൽ തരംഗങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻമാരുടെ സംഘത്തിലും മലയാളി സാന്നിധ്യം. അജിത്ത് പരമേശ്വരൻ എന്ന ഗവേഷകനാണ് സംഘത്തിലെ മലയാളി സാന്നിധ്യം.
ഗുരുത്വ തരംഗങ്ങളേക്കുറിച്ച് ഗവേഷണം നടത്തുന്ന ലിഗോ പ്രോജക്റ്റിനു കീഴിൽ 900 ശാസ്ത്രജ്ഞരാണ് പ്രവർത്തിക്കുന്നത്. ഇവരിൽ 31 പേരാണ് ഇന്ത്യക്കാർ . ഒരു നൂറ്റാണ്ടിനു മുമ്പ് ഐന്‍സ്റ്റീൻ പ്രവചിച്ച ഗുരുത്വ തരംഗങ്ങൾ കണ്ടെത്തിയ ഗവേഷണങ്ങളിൽ പങ്കാളികളായ ഇവരെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചിരുന്നു.

കോട്ടയത്ത് എംജി സര്‍വകലാശാലയില്‍ പഠനത്തിനു ശേഷം ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫിസിക്‌സിൽ ഗവേഷണം പൂർത്തിയാക്കിയ അജിത്ത് പിന്നീട് ലിഗോ പ്രോജക്റ്റിൽ എത്തുകയായിരുന്നു. ലിഗോയുടെ ഇന്ത്യയിലെ പരീക്ഷണശാലയുടെ പ്രവർത്തനങ്ങൾക്കായി അജിത്ത് പിന്നീട് ഇന്ത്യയിൽ മടങ്ങിയെത്തി. സാങ്കേതിക കാരണങ്ങളാല്‍ വൈകുന്ന ലാബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനി വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗുരുത്വ തരംഗങ്ങളേക്കുറിച്ചുള്ള പഠനങ്ങൾ 1992ലാണ് ആരംഭിക്കുന്നത്. ഗുരുത്വ തരംഗങ്ങൾ കടന്നു പോകുമ്പോൾ ഭൂമിയും വസ്തുക്കളും വികസിക്കുന്നുണ്ട്. എന്നാല്‍ ഇരുപത്തിനാലായിരം കിലോമീറ്റർ ചുറ്റളവുള്ള ഭൂമി ഒപരു മില്ലീമീറ്റർ മാത്രമാണ് വികസിക്കുന്നത്. ഇത് തെളിയിക്കുക എന്ന വെല്ലുവിളിയാണ് ശാസ്ത്രജ്ഞർ ഏറ്റെടുത്ത് വിജയിച്ചത്. 130 കോടി പ്രകാശ വര്‍ഷം അകലെ രണ്ടു തമോഗർത്തങ്ങൾ കൂട്ടിയിടിച്ചുണ്ടായ ഗുരുത്വ തരംഗങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button