Kerala

മിശ്ര വിവാഹം ചെയ്തതിന് കോളേജിൽ നിന്ന് വിലക്ക്: നിയമപോരാട്ടം നടത്തുമെന്ന് വിദ്യാർത്ഥിനി

കോഴിക്കോട്: മിശ്ര വിവാഹം ചെയ്തതിന് കോളേജിൽ നിന്ന് വിലക്കിയത് അനീതിയാണെന്നും വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്തുമെന്നും നീരജ പറഞ്ഞു. മിശ്രവിവാഹം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് എംഇഎസ് വനിതാ കോളേജാണ് വിദ്യാർത്ഥിനിക്ക് വിലക്ക് ഏർപ്പെടുത്തിയത്. നടക്കാവ് എംഇഎസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി മാവൂർ സ്വദേശിനി നീരജയോടാണ് കഴിഞ്ഞ ദിവസം ഇനി മുതൽ കോളജിൽ വരേണ്ടെന്ന് അധികൃതർ അറിയിച്ചത്.രക്ഷിതാക്കളറിയാതെ വിവാഹം ചെയ്താൽ കോളജ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വെസ് പ്രിന്‍സിപ്പൽ അറിയിച്ചതായി നീരജ പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസുമായി നീരജയുടെ വിവാഹം നടന്നത്. ഇരുവരും കോളജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് കോളജിൽ പഠനം തുടരാൻ കഴിയില്ലെന്ന് അറിയിച്ചത്.

പ്രിന്‍സിപ്പല്‍ ബി സീതാലക്ഷ്മിയോട് സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടപ്പോൾ യൂണിവേഴ്‌സിറ്റിയിൽ പോയി വാങ്ങാൻ വൈസ്പ്രിന്‍സിപ്പാൾ നിർദേശിച്ചതായും നീരജ പറഞ്ഞു. റമീസിനും നീരജയ്ക്കും ഒന്നിച്ച് ജീവിക്കാൻ കോഴിക്കോട് കുന്ദമംഗലം കോടതി അനുമതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button