International

ദക്ഷിണ കൊറിയയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് സൈനികർ കൊല്ലപ്പെട്ടു

സോൾ : ദക്ഷിണ കൊറിയയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെ നടത്തിയ പരീക്ഷണ പറക്കലിനിടെ ആണ് ഹെലിക്കോപ്റ്റർ അപകടത്തിൽ പെട്ടത്. സോളിൽ നിന്ന് 116 കിലോമീറ്റർ അകലെയുള്ള ജനവാസ കേന്ദ്രത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്.നാല് സൈനികരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മൂന്ന് പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സൈനികരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

shortlink

Post Your Comments


Back to top button