ഗുവാഹത്തി:ഫേസ്ബുക്കില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റ് ഫേസ്ബുക്കിലിട്ടതിനെ തുടര്‍ന്ന്
ആസാമിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
അംഗ്ലോംഗ് ജില്ലയിലെ ഡിഎസ്പി അഞ്ജന്‍ ബോറയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബംഗ്ലാദേശ് കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചാ വിഷയമായി നില്‍ക്കവേ ആണ് പുതിയ സംഭവ വികാസം. സംഭവത്തില്‍ അഞ്ജന്‍ ബോറയ്‌ക്കെതിരെ അന്വേഷണത്തിനു ഉത്തരവിട്ടു.മുസ്‌ലിം പള്ളികളിലെ ബാങ്കുവിളി നിര്‍ത്തണമെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഡിഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട അഭിഭാഷകന്‍ അമന്‍ വാഹുദ് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായതോടെ ഡിഎസ്പിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
Post Your Comments