Gulf

മണലിൽ നിന്നും വൈദ്യുതി

യുഎഇയിൽ എണ്ണ മാത്രമല്ല മരുഭൂമിയിലെ മണലും ഊർജ്ജ സമ്പുഷ്ടമാണെന്ന് കണ്ടെത്തൽ . യുഎഇയിലെ മണലിന് വൻതോതിൽ വൈദ്യുതി ശേഖരിച്ചു വയ്ക്കാൻ കഴിവുണ്ടെന്നാണ് കണ്ടെത്തിയത്.മസ്ദർ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകർ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ . ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ കാന്തിക സഹായത്തോടെ വീണ്ടും പഴുത്ത മണലിലേക്ക് പ്രവഹിപ്പിച്ച് അതിന്റെ ശക്തി ആയിരം മടങ്ങുവരെ കൂട്ടാൻ കഴിയുമെന്നാണ് കരുതുന്നത്.

1000 ഡിഗ്രിയിലധികം സൗരോർജ്ജം വഹിക്കാൻ മണലിനു കഴിയും. ഈ കടുത്ത ചൂടിനേയാണ് വൈദ്യൂതി കാന്തിക പ്രവാഹമാക്കി മാറ്റുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ഫർണലിൽ നിറയ്ക്കാനാകുന്ന മണലിൽ നിന്ന് 1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യ ഘട്ടത്തിൽ ചെലവേറുമെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ചാൽ ചെലവു കുറയ്ക്കാൻ കഴിയും. ഇത്തരത്തിൽ മറ്റ് രാജ്യങ്ങൾക്ക് വേണ്ടി വൈദ്യുതി നിർമ്മിച്ച് വിതരണം ചെയ്യാൻ യുഎഇയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ .

shortlink

Related Articles

Post Your Comments

Related Articles


Back to top button