കൊച്ചി : സോളാര്‍ കമ്മീഷന് മുമ്പാകെ സരിതാ നായരെ ഇന്ന് ആര്യാടന്റെ അഭിഭാഷകന്‍ ക്രോസ് വിസ്താരം ചെയ്യും. ഇതിന് ശേഷം പോലീസ് അസോസിയേഷന്‍ അഭിഭാഷകനും സര്‍ക്കാര്‍ അഭിഭാഷകനും സരിതയെ വിസ്തരിക്കും.
മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സരിതയെ നേരത്തെ വിസ്തരിച്ചിരുന്നു. അവശേഷിക്കുന്ന തെളിവുകള്‍ കമ്മീഷന് കൈമാറുമെന്ന് സരിത അറിയിച്ചിട്ടുണ്ട്. അതേസമയം, കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ഇന്ന് അറിയിക്കും. ഏപ്രില്‍ 27 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രയാസമാണെന്ന് കഴിഞ്ഞ സിറ്റിംഗില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments