Kerala

കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് പ്രതികരണവുമായി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ രൂപീകരണത്തെക്കുറിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി ചര്‍ച്ചയ്ക്കു ശേഷമായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടണമോ വേണ്ടയോ എന്ന കാര്യത്തില്‍ സി.പി.എം രണ്ടുതട്ടിലാണ്. സഖ്യം വേണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ഒന്നടങ്കം ആവശ്യപ്പെടുമ്പോള്‍ വേണ്ടെന്നാണ് പ്രകാശ് കാരാട്ട് അടക്കമുള്ളവരുടെ നിലപാട്. ബംഗാളില്‍ സഖ്യമുണ്ടാക്കിയാല്‍ അത് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന ഭയത്തിലാണ് കേരള ഘടകം. അതിനാല്‍ സഖ്യത്തിന് പൂര്‍ണ എതിര്‍പ്പിലാണ് കേരള നേതൃത്വം. എന്നാല്‍ ആവശ്യമെങ്കില്‍ സഖ്യത്തിലേര്‍പ്പെടാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റേത്.

ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ് തനിക്കെതിരെ ഭീഷണി മുഴക്കിയത്. മതേതര ജനാധിപത്യ പാര്‍ട്ടികളെ ദേശവിശുദ്ധരായി ചിത്രീകരിക്കുന്നു. ഈ അക്രമങ്ങളെ ചെറുക്കാന്‍ തയാറാണെന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button