India

കാശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം, കല്ലേറ്: സംഘര്‍ഷത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ :ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പുല്‍വാമ സ്വദേശികളായ ഷായിസ്ത ഹമീദ്(22) , ഡാനിഷ് ഫാറൂഖ് മിര്‍ (19) എന്നിവരാണ് മരിച്ചത്. ഡാനിഷ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും , സായിസ്ഥ പി്ജി വിദ്യാര്‍ഥിനിയും ആണ്. സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് പ്രദേശവാസികളും സൈന്യത്തിനു നേര്‍ക്ക് തിരിഞ്ഞത്. ഷായിസ്ത വീടിന്റെ വരാന്തയില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. തലയ്ക്കും കഴുത്തിനും വെടിയേറ്റ ഷായിസ്തയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button