Kerala

കേരളം ഭായിമാരുടെ സ്വന്തം ഗള്‍ഫ്

തിരുവനന്തപുരം : ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്നത് 17500 കോടി രൂപ യാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 32 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നതായാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ആസാം, ബിഹാര്‍, ഒറീസ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. 70 ശതമാനത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പ്രതിദിനം 300 രൂപ വേതനം ലഭിക്കുന്നു. ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ വാര്‍ഷിക വരുമാനം ശരാശരി 70000 രൂപ. ഇതനുസരിച്ച് പ്രതിവര്‍ഷം 17,500 കോടി രൂപയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് അയക്കുന്നത്.

നിര്‍മ്മാണ മേഖലയിലാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ 60 ശതമാനവും പണിയെടുക്കുന്നത്. അതേസമയം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണെന്നും അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാഗാലാന്റും ത്രിപുരയും മാത്രമാണ് തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിന് മുകളിലുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2010 ല്‍ 12643 പേര്‍ക്കാണ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമനം ലഭിച്ചിരുന്നു. 2015ല്‍ 5855 പേര്‍ക്കാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നിയമനം നല്‍കാനായത്. 2015 വരെയുള്ള കണക്കനുസരിച്ച് 36 ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യസ്ഥവിദ്യരായവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button