കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്. കേരള സെക്യുലര്‍ പാര്‍ട്ടി (കെ.എസ്.പി) എന്ന പുതിയ പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരും. വരുന്ന തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ തന്നെ മത്സരിക്കും. ഇടതു മുന്നണിയുമായി സഹകരിക്കാനാണ് താല്പര്യമെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ എല്‍.ഡി.എഫ് അന്തിമ തീരുമാനം എടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോര്ജുമായുണ്ടാക്കിയ ബന്ധം കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഗുണം ചെയ്തെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍.
എന്നാല്‍, പൂഞ്ഞാറിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ജോര്‍ജുമായി നല്ല ബന്ധത്തിലല്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസിനെ പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയാക്കാനും സി.പി.എം നീക്കമുണ്ട്.
Post Your Comments