ന്യൂഡല്‍ഹി : കവിയും ഗാനരചയിതാവുമായിരുന്ന ഒ.എന്‍.വി കുറുപ്പിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദി ഒ.എന്‍.വിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഒ.എന്‍.വി കുറുപ്പിന്റെ മരണം മലയാള സാഹിത്യത്തിന് വലിയൊരു നഷ്്ടമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഒ.എന്‍.വി യുടെ കലാസൃഷ്ടികള്‍ വലിയ തോതില്‍ പ്രശംസ പിടിച്ചു പറ്റിയവയാണെന്ന് അനുസ്മരിച്ച മോദി അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments