India

സോണിയയെയും രാഹുലിനെയും എതിർത്തു കൊണ്ട് ബില്‍ പാസാക്കാനാവില്ലെന്ന് മൻമോഹൻ സിംഗ് ; മൻമോഹൻ സിംഗ് ഉപദേശിക്കേണ്ടത് കോൺഗ്രസ്സിനെ – അരുൺ ജെയറ്റ് ലി

ന്യൂഡല്‍ഹി : സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും നിരന്തരം എതിര്‍ക്കുകയാണെങ്കില്‍. ചരക്കു സേവന നികുതി ബില്ലിന്റെ കാര്യം മറക്കുന്നതാണ് നല്ലതെന്ന് ബിജെപിക്ക് മന്‍മോഹന്‍ സിംഗിന്റെ ഉപദേശം. ഈ സര്‍ക്കാരില്‍ അവസാന വാക്ക് പറയുന്നത് നരേന്ദ്ര മോദിയാണ് പക്ഷഭേദമില്ലാതെ അഭിപ്രായം പറയുകയാണ് മാന്മോഹന്‍ സിംഗ് ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ്സിനെ ആദ്യം ഉപദേശിക്കാനും ഇതിനു മറുപടിയായി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ജിഎസ്ടി ബില്ലിന്റെ കാര്യമായാലും ആഭ്യന്തര കാര്യങ്ങളായാലും ഇതുവരെ കൊണ്‍ഗ്രസ്സുമായി ഗൗരവമായ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ് ഒരു വാരികക്ക് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രിസുമായി ബന്ധം മെച്ചപ്പെടുത്തണമെങ്കില്‍ സോണിയയും രാഹുലുമായി ബന്ധം മെച്ചപ്പെടുത്തണം. അവരാണ് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍. നാഷണല്‍ ഹെറാള്‍ഡ് കേസ് പോലെയുള്ള കേസുകളില്‍ പിന്തുടരുകയും പിന്നീട് അവരില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കുന്നതും ശരിയല്ല. ചില വിവാദ വിഷയങ്ങളില്‍ മോദി മിണ്ടാതിരിക്കുന്നതും ശരിയല്ല. ബീഫ് വിവാദത്തിലും മുസാഫിര്‍ നഗര്‍ കൊലപാതകത്തിലും മോദി മൗനം പാലിച്ചത് ജനങ്ങളുടെ വിശ്വാസം തകര്‍ത്തു.

എന്നാല്‍ അരുണ്‍ ജെയറ്റ്‌ലി ഇതിനെതിരെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുന്‍ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും ഇത്തരം കാര്യങ്ങളില്‍ പക്ഷപാതപരമായി സംസാരിക്കരുത്, രാജ്യം ശ്രദ്ധിക്കുന്നതാണ് നിങ്ങളുടെ സംസാരം. ഒരു അഴിമതിയും നടത്താത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ജിഎസ്ടി ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ്സിനെ ഉപദേശിക്കുകയാണ് മന്‍മോഹന്‍ ചെയ്യേണ്ടിയിരുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button