ജൈന മത ദൈവമായ മഹാവീർ ന്റെ പേരിൽ നോട്ടീസ്. ഭഗവാൻ മഹാവീരിന്റെ പാൻ കാർഡ് ആവശ്യപ്പെട്ടു മധ്യാഞ്ചൽ ഗ്രാമീൺ എന്ന ബാങ്കാണ് നോട്ടീസ് അയച്ചത്. ശിവപുരി ജില്ലയി ലാണ് മധ്യാഞ്ചൽ ഗ്രാമീൺ എന്നാ ബാങ്ക്. ഭഗവാൻ മഹാവീരിന്റെ ക്ഷേത്രത്തിന്റെ പേരിൽ ഈ ബാങ്കിൽ ഒരു അക്കൌണ്ട് ഉണ്ട്, അഞ്ചു വർഷം മുൻപ് ആരംഭിച്ച ഈ അക്കൌണ്ടിലേയ്ക്ക് വാർഷിക പലിശയായി ഇപ്പോൾ 10000 രൂപ എത്തിയിരുന്നു. ബാങ്ക് നിയമം അനുസരിച് വാര്ഷിക പലിശ 10000 മോ അതിൽ കൂടുതലോ ആണെങ്കില അക്കൌണ്ട് ഉടമ യുടെ പാൻ കാർഡ് നമ്പർ ആവശ്യമാണ്. ഈ നിയമം അനുസരിച്ചാണ് മഹാവീരിന്റെ പേരിൽ പാൻ കാർഡ് കാണിക്കണം എന്നാവശ്യപ്പെട്ടു നോട്ടീസ് അയച്ചത് എന്ന് ബാങ്ക് അധികൃതർ പറയുന്നു. ക്ഷേത്രത്തിൽ നിന്ന് ട്രസ്റി എത്തി അദ്ദേഹത്തിന്റെ പാൻ കാർഡിന്റെ കോപ്പി ഹാജരാക്കിയെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല. അക്കൌണ്ട് ഭഗവാന്റെ പേരിൽ ആയതിനാൽ അക്കൌണ്ടിൽ പേരുള്ള ആൾ തന്നെ വന്ന പാൻ നമ്പർ നൽകണമെന്നാണ് അധികൃതരുടെ നിലപാട്. മാത്രമല്ല ഉടനെ കാർഡ് ഹാജരാക്കിയില്ലെങ്കിൽ നല്ലൊരു തുക നികുതിയിനത്തിൽ ബാങ്ക് ഈടാക്കുമെന്നും അധികൃതർ പറയുന്നു.
Post Your Comments