International

ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായേക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പരമോന്നത കോടതി തലവനായി ഇന്ത്യന്‍ വംശജന്‍ എത്തിയേക്കും. ഛണ്ഡീഗഡില്‍ ജനിച്ച ശ്രീ ശ്രീനിവാസനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.നിലവിലെ ജഡ്ജി അന്റോണിന്‍ സാലിയുടെ സ്ഥാനത്തേക്കായിരിക്കും ശ്രീനിവാസന്‍ എത്തുന്നത്. ശനിയാഴ്ച ആകസ്മികമായി 79 കാരനായ സാലിയ മരണമടഞ്ഞിരുന്നു. കാല്‍ നൂറ്റാണ്ടായി അമേരിക്കന്‍ ന്യായാധിപ മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു സാലിയ.

നിയോഗിതനായാല്‍ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ചരിത്രം രചിക്കുന്ന ആദ്യ ഏഷ്യന്‍ എന്ന നിലയില്‍ ശ്രീനിവാസന്‍ അറിയപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button