NewsIndia

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിക്ക് 29 ലക്ഷം രൂപയുടെ പ്ലേസ്‌മെന്റ് ഓഫര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലക്കു കീഴിലെ ലേഡി ശ്രീറാം കോളജിലെ വിദ്യാര്‍ഥിനിക്ക് പ്ലേസ്‌മെന്റിലൂടെ 29 ലക്ഷം രൂപയൂടെ ജോലി ഓഫര്‍ ലഭിച്ചു. ബി.കോം ഓണേഴ്‌സ് ബിരുദക്കാരിയായ റിയ ഗ്രോവറിനാണ് ഇത്രയും ഉയര്‍ന്ന തുക ശമ്പളവാഗ്ദാനം. പ്രശസ്ത കണ്‍സള്‍ട്ടിങ് ഗ്രൂപ്പായ ഇ.വൈ പാര്‍ത്തനോണ്‍ ആണ് 29 ലക്ഷത്തിന് റിയയെ തങ്ങളുടെ കമ്പനിയുടെ ഭാഗമാക്കിയത്. കഴിഞ്ഞ വര്‍ഷം 18 ലക്ഷം രൂപയായിരുന്നു ഉയര്‍ന്ന പ്ലേസ്‌മെന്റ് ഓഫര്‍.

ഇ.വൈ പാര്‍ത്തനോണ്‍ ഗ്രൂപ് ആദ്യമായാണ് ലേഡി ശ്രീറാം കോളജില്‍ റിക്രൂട്ട്‌മെന്റ് നടത്തിയത്. സാംസങ്, അഡോബ്, ബോസ്്റ്റണ്‍ കണ്‍സള്‍ട്ടന്‍സി എന്നീ കമ്പനികളും റിക്രൂട്ട്‌മെന്റിനായി എത്തിയിരുന്നു. 12 ലക്ഷത്തിനു മുകളില്‍ ശമ്പളം ഓഫര്‍ ചെയ്യുന്ന കമ്പനികള്‍ സൂപര്‍ ബഌ എന്നാണ് അറിയപ്പെടുന്നത്. 12 ലക്ഷത്തിനും എട്ടു ലക്ഷത്തിനുമിടക്ക് പ്രതിഫലം നല്‍കുന്ന കമ്പനികള്‍ ബഌ എന്നും, എട്ടു ലക്ഷത്തിനു താഴെ ശമ്പളം നല്‍കുന്നവരെ നോണ്‍ ബഌ എന്നും അറിയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം നാല് സൂപ്പര്‍ ബഌ കമ്പനികളാണ് തങ്ങള്‍ക്കു ലഭിച്ചതെന്നും, ഇത്തവണ അത് 12 ആയെന്നും കോളജിലെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കനിക അഹുജ പറഞ്ഞു.

കോളജില്‍ ഇത്തവണ റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ ശരാശരി പ്രതിഫലം ഏഴു ലക്ഷമാണ്. 94 പേര്‍ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടു. ഗ്രോഫെഴ്‌സ്, സിംഗപ്പൂര്‍ എയ്ഞ്ചല്‍സ് നെറ്റ്‌വര്‍ക്ക് തുടങ്ങിയ സ്്റ്റാര്‍ട്ടപ്പുകളും റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button