KeralaNews

ബൈക്കിലെത്തി മാലപൊട്ടിക്കുന്ന യുവാക്കള്‍ പിടിയില്‍

വടകര: ബൈക്കിലെത്തി മാല പിടിച്ചു പറിക്കുന്ന രണ്ടു യുവാക്കളെ വടകര പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശികളായ നടുവട്ടം ആദില്‍ (21), വെള്ളയില്‍ ജബീര്‍ അദ്‌നാന്‍ (20) എന്നിവരെയാണ് അറസ്റ്റിലായത്. വടകര മേഖലയിലും നടന്ന മോഷണത്തിന് പിന്നില്‍ ഇവരാണെന്നു തെളിഞ്ഞതോടെയാണ് വടകര പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സിറ്റി പോലീസിന്റെ ചോദ്യം ചെയ്യലിലാണ് വടകരയിലും മോഷണം നടത്തിയ വിവരം പുറത്തുവന്നത്. ഇവര്‍ക്കെതിരെ ചോമ്പാല,വടകര സ്റ്റേഷനുകളില്‍ മാല പിടിച്ചുപറിച്ചതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 18 കേസുകളാണ് ഇവരുടെ പേരിലുള്ളത്. ചോറോട് മുട്ടുങ്ങലിലും ഒഞ്ചിയം നാദാപുരം റോഡിലും ഇവര്‍ സ്ത്രീകളുടെ കഴുത്തില്‍ നിന്നായി എട്ടു പവന്റെ രണ്ടു മാലകളാണ് പിടിച്ചുപറിച്ചത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 

shortlink

Post Your Comments


Back to top button