India

തമിഴ്‌നാട്ടില്‍ സൗജന്യ കുടിവെള്ള പദ്ധതിയുമായി ജയലളിത സര്‍ക്കാര്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ സൗജന്യ കുടിവെള്ള പദ്ധതിയുമായി ജയലളിത സര്‍ക്കാര്‍. ജനങ്ങള്‍ക്ക് സൗജന്യമായി ”അമ്മ സൗജന്യ കുടിവെള്ള പദ്ധതി” എന്ന പേരില്‍ കുടിവെള്ളം എത്തിക്കുമെന്ന് ജയലളിത പ്രഖ്യാപിച്ചു.

പണം നല്‍കി കുടിവെള്ളം വാങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി. കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന നൂറ് പ്രദേശങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റിസര്‍വോയര്‍ സ്ഥാപിച്ചാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുക.

ഓരോ കുടുംബത്തിനും സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് 20 ലിറ്റര്‍ വെള്ളം വരെ ദിവസവും ലഭ്യമാക്കും. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി കഴിഞ്ഞ 56 മാസങ്ങളായി ഏഴ് കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ആറ് കോടി രൂപയുടെ പുതിയ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്.

shortlink

Post Your Comments


Back to top button