Kerala

പോലീസ് ബാരിക്കേഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയ വൈദികന്റെ തല മുള്ളുവേലിയില്‍ കുടുങ്ങി

കോലഞ്ചേരി : യാക്കോബായ- ഓര്‍ത്തഡോക്‌സ് പ്രശ്‌നങ്ങള്‍ക്കിടെ പോലീസ് ബാരിക്കേഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയ ഫാദറിന്റെ തല മുള്ളുവേലിയില്‍ കുടുങ്ങി. കോലഞ്ചേരി പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കോടതി അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു യാക്കോബായ വിഭാഗം നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

ആത്മഹത്യാ ശ്രമവുമായി വൈദികന്‍, കഴുത്ത് മുള്ളുവേലിയില്‍ കുടുങ്ങിയപ്പോള്‍ മറ്റൊരു വൈദികന്‍ മുള്ളുവേലി അറുത്തെടുത്തു രക്ഷിക്കുകയായിരുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും പോലീസ് ഇടപെട്ടില്ല. തന്റെ അവസാനത്തെ ആഗ്രഹമായി മൃതശരീരം പള്ളിയില്‍ സംസ്‌കരിക്കണമെന്ന് ഇതിനിടെ വൈദികന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഏതായാലും സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ക്കാണ് ഈ വീഡിയോ കൊണ്ട് ഏറെ ഗുണമുണ്ടായത്.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്‌

 

shortlink

Post Your Comments


Back to top button