കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ നിലവിലുള്ള ആറു എംഎല്‍എമാര്‍ക്ക് സീറ്റുണ്ടാകില്ല. പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ല. നിലവിലുള്ള 24 സീറ്റുകള്‍ കൊണ്ട് തന്നെ തൃപ്തിപ്പെടാനാണ് ലീഗിന്റെ തീരുമാനം.
എന്നാല്‍ ഇതില്‍ മൂന്നോ നാലോ സീറ്റുകള്‍ വെച്ചു മാറണമെന്ന സൂചന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഇരവിപുരം ആര്‍എസ്പിയുടെ സീറ്റ് ആയതിനാല്‍ അത് ലീഗിന് കിട്ടില്ല. പകരം കോണ്‍ഗ്രസിന്റെ ഒരു സിറ്റിംഗ് സീറ്റ് ലീഗാവശ്യപ്പെടും. ഉമ്മന്‍ചാണ്ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ അത് കോണ്‍ഗ്രസിലെ എതിരാളികള്‍ക്ക് ആയുധമാകുമെന്ന കണക്കു കൂട്ടലാണ് ലീഗിനുള്ളത്. മന്ത്രി അബ്ദുറബ്ബടക്കം 6 സിറ്റിംഗ് എം.എല്‍.എമാരെ മല്‍സരിപ്പിക്കില്ല. മുനീറിനും കെ.എം ഷാജിക്കും നിലവിലുള്ള സീറ്റുകളെ അനുവദിക്കുകയുള്ളു.
Post Your Comments