NewsInternational

വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ്് മദൂറോ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വെനിസ്വേല: രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെനിസ്വേല പ്രസിഡന്റ് നിക്കോളസ് മദൂറോ 60 ദിവസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പുതിയ ഉത്തരവിലൂടെ വ്യവസായ ഉല്‍പാദനവും കറന്‍സി ഇടപാടുകളും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകും. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കീഴ്‌പോട്ടായിരുന്നു.
ലോകത്തിലെ വലിയ എണ്ണശേഖരമുള്ള രാജ്യം ക്രൂഡോയില്‍ വില തകര്‍ച്ച കാരണം 18 മാസം കൊണ്ട് വരുമാനത്തില്‍ 60 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button