ന്യൂഡല്‍ഹി:ഡല്‍ഹിയിലെ സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനു നേരെ ആക്രമണം. ആം ആദ്മി സേന എന്നെഴുതിയ തൊപ്പിവെച്ചെത്തിയ നാലംഗ സംഘമാണ് എ.കെ.ജി ഭവനു നേരെ ആക്രമണം നടത്തിയത്.
ഓഫീസിനു നേരെ കല്ലെറിഞ്ഞ ഇവര്‍ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ കൊണ്ട് പാക്കിസ്ഥാനി ഓഫീസ് സി.പി.എം എന്നെഴുതി വെക്കുകയും ചെയ്തു. ഇതിനു പുറമെ ഓഫീസ് പരിസരത്തും പാക്കിസ്ഥാനി ഓഫീസ് സി.പി.എം എന്ന പോസ്റ്ററുകളും പതിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓഫീസിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം. അക്രമി സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ ദീപക് മിശ്ര സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments