India

മകളാണെങ്കിലും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ നടപടി വേണമെന്ന് ആനി രാജ

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. ടി രാജയുടെ മകള്‍ അപരാജിത ജെ.എന്‍.യു വിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് സൂചിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ അത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും തന്റെ മകളാണെങ്കില്‍ പോലും അങ്ങനെ ചെയ്താല്‍ നടപടി സ്വീകരിക്കണമെന്നും ആനി രാജ പറഞ്ഞു.

അപരാജിത പരിപാടിയില്‍ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സഹിതം ബിജെപി എം.പി മഹേഷ് ഗിരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. വിഷയം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവാദവുമായി. ഈ സാഹചര്യത്തിലാണ് ആനി രാജയുടെ പ്രതികരണം. ഇതിനിടെ ജെ.എന്‍.യു വിവാദത്തില്‍ അപരാജിത ഉള്‍പ്പെടെ 10 പേര്‍ക്കായ് ഡല്‍ഹി പോലീസ് തിരച്ചില്‍ തുടരുകയാണ്.

shortlink

Post Your Comments


Back to top button