NewsInternational

അമേരിക്ക നടത്തുന്നത് ശീതയുദ്ധമെന്ന് റഷ്യ

മോസ്‌കോ: അമേരിക്കയും ചില സഖ്യ കക്ഷികളും റഷ്യക്ക് നേരെ ശീതയുദ്ധം നടത്തുകയാണെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്വദെവ്. നാറ്റോ അടക്കമുള്ളവര്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുകയാണ്. അവസാനിക്കാത്ത യുദ്ധമാണോ യു.എസും സഖ്യ കക്ഷികളും ആഗ്രഹിക്കുന്നതെന്നും മെദ്വദെവ് കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ കരയുദ്ധത്തിന് സൗദി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. ഒരാഴ്ചക്ക് ശേഷം നിലവില്‍ വരുന്ന വെടിനിര്‍ത്തലിന്റെ വിജയസാധ്യത 49 ശതമാനം മാത്രമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.

റഷ്യ ആണവ ശക്തി കാണിച്ച് യൂറോപ്പിനെ ഭയപ്പെടുത്തുകയാണെന്ന് നാറ്റോ തിരിച്ചടിച്ചു. റഷ്യ സാധാരണക്കാര്‍ക്ക് മേല്‍ ബോംബ് വര്‍ഷിക്കുകയാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് ആരോപിച്ചു.

വെടിനിര്‍ത്തല്‍ കരാറിനെ റഷ്യ മാനിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button