വയനാട് ജില്ലാ ആശുപത്രിയില ഗൈനക്കോളജിസ്റ്റ് ഇല്ലാഞ്ഞതിനെ തുടർന്ന് ആദിവാസി പെൺകുട്ടിയ്ക്ക് ആംബുലൻസിൽ പ്രസവം . വയനാട്ടിലെ ആദിവാസി ഊരിൽ നിന്നുള്ള പെൺകുട്ടിയാണ് വാഹനത്തിൽ പ്രസവിച്ചത്. ജില്ലാ ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് കാരണം ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കൊലെജിലെയ്ക്ക് കൊണ്ട് പോവുകയായിരുന്നു പെൺകുട്ടിയെ യാത്രയ്ക്കിടയിൽ വൈത്തിരിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി അസ്വസ്ഥതകൾ കൂടി വാഹനത്തിൽ തന്നെ കുഞ്ഞിനു ജന്മം നൽകിയത്. അതിനാൽ മെഡിക്കൽ കോളേജിൽ എത്തിയ്ക്കാതെ അമ്മയെയും കുഞ്ഞിനേയും കൽപ്പറ്റ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദിവാസി യുവതികളോടുള്ള ആരോഗ്യ വകുപ്പിന്റെ ഇത്തരത്തിലുള്ള അവഗണന തുടങ്ങിയിട്ട കാലമേറെയായി. മതിയായ ആരോഗ്യമില്ലാതെയുള്ള പ്രസവത്തോടൊപ്പം മികച്ച വൈദ്യ പരിചരണം ലഭിക്കാത്തത് മൂലം മരണപ്പെടുന്ന കുട്ടികളുടെയും അമ്മമാരുടെയും കണക്കുകൾ ആദിവാസി മേഖലയില കൂടുതലാണ്. മാസങ്ങൾക്ക് മുൻപാണ്, ആശുപത്രിയിൽ ഡോക്ടർ ഇല്ലാഞ്ഞത് മൂലം മറ്റൊരു സ്ത്രീ മറ്റൊരു ആശുപത്രിയിലേയ്ക്ക് എത്തിയ്ക്കും മുൻപ് മൂന്നു കുട്ടികളെ പ്രസവിച്ചത്. ഇതിൽ 2 കുട്ടികളും മരണമടഞ്ഞിരുന്നു.
Post Your Comments