ആംസ്റ്റര്‍ഡാം: നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ കാറില്‍ നിന്നും കൈക്കുഞ്ഞിനേയും അമ്മയേയും യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ആംസ്റ്റര്‍ഡാമിലെ ഷിങ്കെല്‍ തടാകത്തിനടുത്ത് പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച കാറാണ് തടാകത്തിലേക്ക് മറിഞ്ഞത്. തടാകത്തിന്റെ കരയിലുണ്ടായിരുന്ന യുവാക്കള്‍ ഉടന്‍ തന്നെ തടാകത്തിലേക്ക് എടുത്ത് ചാടി. മുങ്ങിത്താണുകൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്താണ് യുവതിയേയും കുഞ്ഞിനേയും പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം.
Post Your Comments