പാട്ന: ബീഹാറില്‍ ആര്.ജെ.ഡി എം.എല്‍.എയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി രംഗത്ത്. എം.എല്‍.എ തന്നെ തട്ടിക്കൊണ്ടുപോവാനും അപമാനിക്കാനും ശ്രമിച്ചെന്നുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
നളന്ദാ സ്വദേശിനിയായ പെണ്‍കുട്ടിയാണ് നവാഡയിലെ ഭരണകക്ഷി എം.എല്‍.എയായ രാജ്ഭല്ലാഭ് യാദവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതല മീറ്റിംഗ് വിളിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.ഐ.ജി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments